കാപ്പ ചുമത്തി ; തിരൂരങ്ങാടി സ്വദേശി അറസ്റ്റിൽ

ചെമ്മാട് ● തിരൂരങ്ങാടി സ്വദേശിയെ
കാപ്പ നിയമ പ്രകാരം അറസ്റ്റുചെയ്തു. തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ പന്താരങ്ങാടി പള്ളിപ്പടിയിൽ താമസക്കാരനായ പൂച്ചേങ്ങൽ കുന്നത്ത് വീട്ടിൽ അമീൻ (40)  നെയാണ് ഇന്ന് തിരൂരങ്ങാടി പോലീസ് ഇൻസ്പെക്ടർ പ്രദീപ്കുമാർ. ബി, എസ്.ഐ ബിജു.കെ, സിപി ഓ ദീലീപ്,അഹമ്മദ് കബീർ കെ, മുഹമ്മദ് ജലാൽ എന്നിവരടങ്ങിയ സംഘം കാപ്പ നിയമ പ്രകാരം അറസ്റ്റുചെയ്തത്.  മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ ശിപാർശയിൽ മലപ്പുറം ജില്ലാ കളക്ടർ വിനോദ് IAS ൻെറ ഉത്തരവ് പ്രകാരമാണ് അറസ്റ്റ്. ഇയാളെ വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിച്ചു.

കഴിഞ്ഞ 6 വർഷ കാലയളവിൽ മാത്രം മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി,കരിപ്പൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ കഠിനദേഹോപദ്രവമേൽപ്പിൽ, കുറ്റകരമായ നരഹത്യാശ്രമം, സ്വർണ്ണകവർച്ച തുടങ്ങിയ ഗൌരവകരമായ ആറോളം കുറ്റകൃത്യങ്ങളിൽ പ്രതിയായ അമീൻ നിരന്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വരികയായതിനാൽ പൊതുസമാധാനത്തിന് ഭീഷണിയുണ്ടാക്കുന്ന സാമൂഹ്യവിരുദ്ധ പ്രവർത്തികളിൽ നിന്നും തടയുന്നതിനായാണ് ഇയാൾക്കെതിരെ കേരള ആന്റിസോഷ്യൽ ആക്റ്റീവിറ്റിസ് (തടയൽ) നിയമ പ്രകാരം നടപടി സ്വീകരിച്ചിട്ടുള്ളത്.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal