മീഞ്ചന്ത ● കുറ്റിച്ചിറ കുളത്തിൽ നീന്തൽ പരിശീലനത്തിനിടെ പയ്യാനക്കൽ കപ്പക്കൽ സ്വദേശി യഹിയ (17) മുങ്ങിമരിച്ചു. ഇന്ന് രാവിലെയായിരുന്നു അപകടം. ഫയർ ഫോഴ്സ് എത്തി കുട്ടിയെ ബീച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. നീന്തൽ പരിശീലനത്തിന് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ആരോപണമുണ്ട്.
നീന്താന്‍ അറിയുന്ന കുട്ടിയാണ് അപകടത്തില്‍പ്പെട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കുളത്തില്‍ നീന്താന്‍ എത്തുന്നുണ്ട്. എന്നാല്‍ വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ ഇവിടെ ഇല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
إرسال تعليق