തൃക്കുളം ഗവ.ഹൈസ്കൂളിൽ മോഷണം; ഓഫീസ്, സ്റ്റാഫ് റൂമുകളുടെ പൂട്ടുകൾ തകർത്തു

തിരൂരങ്ങാടി ● ചെമ്മാട് ടൗണിൽ പരപ്പനങ്ങാടി റോഡിലുള്ള തൃക്കുളം ഗവ.ഹൈസ്കൂളിൽ മോഷണം. സ്കൂളിൻ്റെ ഓഫീസ് റൂം, സ്റ്റാഫ് റൂം, സ്റ്റോക്ക് റൂം, ബി ആർ സി ഓഫിസ്, എന്നിവയുടെ വാതിലിന്റെ പൂട്ട് തകർത്തു അകത്തു കടന്നാണ് മോഷണം.ഇന്നലെ പുലർച്ചെ 3 മണിയോടെ സ്കൂട്ടറിൽ എത്തിയ യുവാവാണ് മോഷണം നടത്തിയത്.

മുറികളിലെ അലമാര തപ്പി ഫയലുകൾ വാരിവലിച്ചിട്ട നിലയിലാണ്.മോഷ്ടാവ് ലോക്കറും തകർത്തു. പുതിയ ടാബ് തകർക്കുകയും അലമാരയിൽ ഉണ്ടായിരുന്ന ഫോൺ മോഷ്ടിക്കുകയും ചെയ്‌തു. മോഷ്ടാവ് ഉപയോഗിച്ചു എന്നു കരുതപ്പെടുന്ന പിക്കാസും സമീപത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. ഇയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സ്കൂൾ അധികൃതരുടെ പരാതിയിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal