മോഷ്ടിച്ച ബൈക്കില്‍ കറങ്ങവേ കൊണ്ടോട്ടിയില്‍ രണ്ട് യുവാക്കള്‍ പിടിയിലായി

മലപ്പുറം ● കൊണ്ടോട്ടിയില്‍ നിന്ന് ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിച്ച്‌ കടന്ന് കളഞ്ഞ യുവാക്കള്‍ അറസ്റ്റില്‍. അരീക്കോട് പത്തനാപുരം ചുള്ളിക്കല്‍ മുഹമ്മദ് നിഹാദ്, അരീക്കോട്, വെറ്റിലപ്പാറ ഓരുചോലക്കല്‍ മുഹമ്മദ് ഷാമില്‍ എന്നിരാണ് പൊലീസിന്റെ പിടിയിലായത്. സിസിടിവി കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കൊണ്ടോട്ടിയില്‍ മുസ്‌ലിയാരങ്ങാടി, കിഴിശ്ശേരി എന്നിവടങ്ങളില്‍ നിന്നുമാണ് ഇവർ ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിച്ചത്. തുടർന്ന് ഉടമകള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. കോഴിക്കോട് കുന്ദമംഗലം ഭാഗത്തുനിന്നാണ് ഇരുവരെയും മോഷ്ടിച്ച ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ പൊലീസ് പിടികൂടിയത്.

മുസ്‌ലിയാരങ്ങാടിയില്‍ നിര്‍ത്തിയിട്ട സ്‌പ്ലെന്‍ഡര്‍ ബൈക്കും, ആലിന്‍ചുവട് ഭാഗത്ത് നിര്‍ത്തിയിട്ട ഫാഷന്‍ പ്ലസ് ബൈക്കുമാണ് ഇരുവരും ഓരേ ദിവസം മോഷ്ടിച്ചത്. പ്രതികളില്‍നിന്ന് മൂന്ന് ബൈക്കും പൊലീസ് കണ്ടെടുത്തു. 
ഇരുവരും മറ്റ് മോഷണ കേസുകളില്‍ പ്രതികളാണ്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കൊണ്ടോട്ടി പൊലീസ് പ്രദേശത്തെ സി.സി.ടി.വി ക്യാമറകളും മറ്റും പരിശോധിച്ച്‌ അന്വേഷണം നടത്തി വരികയായിരുന്നു. കോഴിക്കോട് കുന്ദമംഗലം ഭാഗത്ത് നിന്നാണ് ഇരുവരേയും മോഷ്ടിച്ച ബൈക്കില്‍ സഞ്ചരിക്കവെ പൊലീസ് പിടികൂടിയത്. ബൈക്ക് വില്‍ക്കാനുള്ള പദ്ധതികള്‍ പ്രതികള്‍ ആലോച്ചിരുന്നെന്ന് പൊലിസ് പറഞ്ഞു.



Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal