കരിപ്പൂർ വിമാനാപകടം; പറന്നിറങ്ങിയ ദുരന്തത്തിന് അഞ്ചാണ്ട്

കൊണ്ടോട്ടി ● കരിപ്പൂർ  വിമാന അപകടം നടന്നിട്ട് ഇന്നേക്ക് അഞ്ച് വർഷം. 2020 ആഗസ്റ്റ് ഏഴിന് രാത്രിയായിരുന്നു നാടിനെ നടുക്കിയ വിമാന ദുരന്തം ഉണ്ടായത്. കോവിഡ് കാലത്ത്, വന്ദേഭാരത് മിഷന്റെ ഭാഗമായി ദുബൈയിൽനിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡ് ചെയ്യുന്നതിനിടെ നിയന്ത്രണംവിട്ട് റൺവേയിൽ കിഴക്കു ഭാഗത്ത് ലാൻഡിങ്ങിനിടെ തെന്നി താഴ്ചയിലേക്ക് പതിച്ച് മൂന്നായി പിളരുകയായിരുന്നു. രണ്ടു പൈലറ്റുമാർ ഉൾപ്പെടെ 21 പേർ ദുരന്തത്തിൽ മരിക്കുകയും 168 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
          
പരിക്കേറ്റവരിൽ 65 പേർ പൂർണ ആരോഗ്യസ്ഥിതിയിലേക്ക് തിരിച്ചുവന്നിട്ടില്ല. തുടർ ശസ്ത്രക്രിയകൾക്കു വിധേയരാകേണ്ട അവസ്‍ഥയിലാണ് ഇവരിൽ പലരും. വീൽചെയറിലാണ് ഇവരുടെ ലോകം. ആരോഗ്യപ്രശ്നങ്ങൾമൂലം ഒരു ജോലിക്കും പോകാൻ കഴിയാത്തവരും ഉപജീവനമാർഗങ്ങൾ അടഞ്ഞവരുമുണ്ട്. ഇൻഷുറൻസ് തുക ലഭിച്ചതോടെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇവരെ കൈയൊഴിയുകയും ചെയ്തു.
           
വിമാനാപകട ശേഷം കേന്ദ്രവും കേരളവും 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയിരുന്നു. എന്നാൽ, കേന്ദ്രം നൽകിയ 10 ലക്ഷം രൂപ ഇൻഷുറൻസ് തുക നൽകിയപ്പോൾ കുറച്ചു. സംസ്ഥാന സർക്കാർ വാഗ്ദാനംചെയ്ത സൗജന്യ ചികിത്സയും ഇൻഷുറൻസ് കിട്ടിയതോടെ അവസാനിച്ചു. അപകടത്തിൽ പെട്ടവർക്ക് 12 ലക്ഷം മുതൽ ഏഴര കോടി രൂപ വരെ ഇൻഷുറൻസ് ഇനത്തിൽ നഷ്ടപരിഹാരമായി ലഭിച്ചു. വീടിന്റെ ജപ്തിഭീഷണി മൂലം കോഴിക്കോട് സ്വദേശിനിയായ യാത്രികക്ക് 12 ലക്ഷം രൂപ എന്ന ധാരണക്ക് സമ്മതിക്കേണ്ടിവന്നു. നട്ടെല്ലിനുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾ മൂലമുള്ള ചികിത്സക്ക് വകയില്ലാതെ വലയുകയാണ് ഇവരിപ്പോൾ.

    

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal