വളാഞ്ചേരി ● വട്ടപ്പാറ വയഡക്ട് പാലത്തിനു മുകളിൽ നിന്നും താഴേക്ക് ചാടിയ യുവാവ് മരിച്ചു. തിരൂർ ഇരിങ്ങാവൂർ സ്വദേശിയായ സ്വരാജ് ആണ് (23) മരിച്ചത്. വട്ടപ്പാറ പാലത്തിന്റെ പത്താം നമ്പർ ഫില്ലറിനു മുകളിൽ നിന്നുമാണ് താഴോട്ട് ചാടിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി 8.30 ഓടെയാണ് സംഭവം. വയഡക്റ്റ് പാലത്തിൻറെ പത്താം നമ്പർ പില്ലറിന്റെ ഭാഗത്ത് നിന്നും താഴെക്ക് ചാടുകയായിരുന്നു.
വയഡക്റ്റ് പാലത്തിന്റെ ഏറ്റവും ഉയരം കൂടിയ ഭാഗമാണ് ഇത്. മരിച്ച സ്വരാജ് ഇന്ട്രെസ്റ്റീൽ ജോലി ചെയ്തു വരികയാണ്. തിങ്കളാഴ്ച പഠനവുമായി ബന്ധപ്പെട്ട് എറണാകുളത്തേക്ക് പോവാനിരിക്കെയാണ് പാലത്തിന്റെ മുകളിൽ നിന്നും താഴേക്ക് ചാടിയത്. വളാഞ്ചേരി പോലീസ് സംഭവസ്ഥലത്തെത്തി. മൃതദേഹം വളാഞ്ചേരി നടക്കാവ് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.
Post a Comment