തേഞ്ഞിപ്പലം ● ദേശീയതലത്തില്‍ മികവുതെളിയിച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ 'മിനിസ്റ്റേഴ്‌സ് അവാര്‍ഡ് ഫോര്‍ എക്‌സലന്‍സ്' മന്ത്രി ഡോ. ആര്‍. ബിന്ദുവില്‍ നിന്ന് കാലിക്കറ്റ് സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യൻ ഏറ്റുവാങ്ങി. സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പും സ്റ്റേറ്റ് ലെവല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ കേരളയും (എസ്.എല്‍.ക്യു.എ.സി.) ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. 2024 വര്‍ഷത്തെ എന്‍.ഐ.ആര്‍.എഫ്. റാങ്കിങ്, യു.ജി.സിയുടെ 'നാക്' പരിശോധനയില്‍ എ പ്ലസ് ഗ്രേഡ് നേട്ടം എന്നിവ പരിഗണിച്ചാണ് കാലിക്കറ്റിന് പുരസ്‌കാരം. കാലടി സംസ്‌കൃത സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. കെ.കെ. ഗീതാകുമാരി, സര്‍വകലാശാലാ ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. അബ്രഹാം ജോസഫ്, സിന്‍ഡിക്കേറ്റഗം ഡോ. ടി. മുഹമ്മദ് സലീം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഫോട്ടോ: 'മിനിസ്റ്റേഴ്‌സ് അവാര്‍ഡ് ഫോര്‍ എക്‌സലന്‍സ്' മന്ത്രി ഡോ. ആര്‍. ബിന്ദുവില്‍ നിന്ന് കാലിക്കറ്റ് സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യൻ ഏറ്റുവാങ്ങുന്നു
إرسال تعليق