ബംഗളൂരുവിൽ മലപ്പുറം സ്വദേശികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

ബാംഗ്ലൂർ • രാംനഗറിൽ വിവാഹത്തിനു പോയ കൊണ്ടോട്ടിയിലെ സുഹൃത്തുക്കളായ യുവാക്കളുടെ സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് ഒരാൾ മരിച്ചു മൂന്നു പേർക്ക് പരിക്ക്. കൊണ്ടോട്ടി കരുവാങ്കല്ല് തോട്ടശ്ശേരിയറ ചെങ്ങാനി സ്വദേശിയായ ഉവൈസ് (21) ആണ് മരിച്ചത്. ​ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

കൊണ്ടോട്ടി അരിമ്പ്ര സ്വദേശികളാണ് അപകടത്തിൽ പെട്ട മറ്റു മൂന്നു പേർ. പരിക്കേറ്റ മൂന്നുപേരെയും ഉടൻതന്നെ കെങ്കേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരുടെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.
മരണപെട്ട ഉവൈസിന്റെ മൃതദേഹം രാംനഗരിയിലെ ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാട്ടിൽ എത്തിക്കും. അപകടത്തിന്റെ കാരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal