ലഹരി വില്പന; കൊടക്കാട് വെച്ച് രണ്ട് യുവാക്കൾ പിടിയിൽ

 
ചേളാരി 13.09 ഗ്രാം മെത്താഫിറ്റമിനും 6.40 ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയിൽ.  കൊടക്കാട് കാര്യാട്ടുകടവ് പാലത്തിന് സമീപം വെച്ച് വാഹന പരിശോധനക്കിടെയാണ് കുന്നുംപുറം സ്വദേശി കൊളോത്ത് മുഹമ്മദ്‌ അസറുദ്ദീൻ (28), എ ആർ നഗർ പുതിയത്ത് പുറായ സ്വദേശി കൊടശ്ശേരി താഹിർ (27) എന്നിവരെ പരപ്പനങ്ങാടി റെയിഞ്ച് എക്സൈസ് സംഘം പിടികൂടിയത്.ഇവർ സഞ്ചരിച്ച KL- 24- P - 1182 മാരുതി സ്വിഫ്റ്റ് കാറും ലഹരി വസ്തുക്കൾ തൂക്കുന്നതിന് ആവശ്യമായ ഇലക്ട്രോണിക് തുലാസും എക്സൈസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 

ഇവർ ബാംഗ്ലൂരിൽ നിന്ന് ലഹരി വസ്തുകൾ കൊണ്ട് വന്ന് കരിപ്പൂർ എയർപോർട്ടിലും കേരളത്തിലെ മറ്റ് വിവിധ ഭാഗങ്ങളിലും വിൽപ്പന നടത്തി വരികയാണെന്ന് എക്സൈസ് ഇൻസ്പെക്ടർ ഷനൂജ് പറഞ്ഞു. സ്ത്രീകളെ ഉപയോഗിച്ചാണ് കാറിൽ ലഹരിക്കടത്ത് നടത്തുന്നത് എന്ന് വിവരം ലഭിച്ചിട്ടുണ്ട്, രണ്ടു ദിവസമായി കരിപ്പൂർ എയർ പോർട്ടിന് സമീപം ലോഡ്ജ് വാടകക്കെടുത്ത് ലഹരിവിൽപ്പന നടത്തിയതായി പ്രതികൾ പറഞ്ഞു. പ്രതികളുമായി ബന്ധപ്പെട്ട് ലഹരി വില്പന നടത്തിവരുന്ന മറ്റു പ്രതികളെക്കുറിച്ച് അന്വേഷണം നടത്തിവരുന്നുണ്ട്. 

റെയിഡിൽ അസി. എക്സൈസ് ഇൻസ്പെകടർ ദിനേശ് ടി , പ്രിവൻ്റീവ് ഓഫീസർ സുഭാഷ് .വി , സിവിൽ എക്സൈസ് ഓഫീസർ മാരായ നിധിൻ, ദിദിൻ, അരുൺ, ജിഷ്നാദ്, റജി , വനിതാ സിവിൽ എക്സൈസ് ഓഫീസർ ഐശ്വര്യ എന്നിവർ പങ്കെടുത്തു. പ്രതികളെ പരപ്പനങ്ങാടി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal