പടിക്കല്‍ സ്വദേശിയെ കാണ്മാനില്ല

മലപ്പുറം ‣ ഫോട്ടോയില്‍ കാണുന്ന വെളിമുക്ക്, പടിക്കല്‍ സ്വദേശി പള്ളിപ്പറമ്പില്‍ ഹൗസില്‍ മൊയ്തീന്‍കുട്ടിയുടെ മകന്‍ മുഹമ്മദ് ഹസന്‍ (48) എന്നയാളെ 2025 ഫെബ്രുരി 22 മുതല്‍ കാണാനില്ല. രാവിലെ ഒന്‍പതിന് ഉമ്മയോട് കണ്ണൂരിലേക്ക് സിയാറത്തിന് പോവുകയാണ് എന്ന് പറഞ്ഞ് പോയിട്ട് ഇതുവരെ വീട്ടില്‍ തിരിച്ചെത്തിയിട്ടില്ല. തിരൂരങ്ങാടി പോലീസ് ക്രൈം നമ്പര്‍ 224/25 ഓഫ് കെ.പി ആക്ട് പ്രകാരം കേസെടുത്ത് അന്വേഷണം നടത്തിവരുന്നു. 

വെളുത്ത നിറം, ഉയരം 165 സെ.മീ, ചെറിയ മാനസിക അസുഖമുണ്ട്. കാണാതാവുമ്പോള്‍ വെളുത്ത മുണ്ടും ഇറക്കമുള്ള ഷര്‍ട്ടും ധരിച്ചിട്ടുണ്ടായിരുന്നു. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കാണുന്ന ഫോണ്‍ നമ്പറുകളില്‍ അറിയിക്കണമെന്ന് തിരൂരങ്ങാടി പൊലീസ് അറിയിച്ചു. ഫോണ്‍:  0494 2460331, എസ്.എച്ച്.ഒ 9497987164, സബ് ഇന്‍സ്‌പെക്ടര്‍-9497980685.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal