പാലക്കാട് ‣ തേഞ്ഞിപ്പലം സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചിരുന്ന ജനകീയനായ പോലീസ് ഇൻസ്പെക്ടർ ജീവനൊടുക്കി.
ചെർപ്പുളശേരി എസ്എച്ച്ഒ ബിനു തോമസിനെയാണ് (52) ഇന്നലെ വൈകിട്ടോടെ സഹ പ്രവർത്തകർ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പൊലീസ് ക്വാർട്ടേഴ്സിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.
മരണ കാരണം വ്യക്തമല്ല.
കോഴിക്കോട് തൊട്ടിൽപാലം സ്വദേശിയാണ് ബിനു തോമസ്. ജോലി സമ്മർദമാകാം ആത്മഹത്യയ്ക്ക് പിന്നിലെന്ന് പറയുന്നതെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. ആറുമാസം മുൻപാണ് ഇദ്ദേഹം സ്ഥലംമാറ്റം ലഭിച്ച് ചെർപുളശേരിയിൽ എത്തിയത്. ഇദ്ദേഹത്തിന്റേതെന്ന് കരുതപ്പെടുന്ന ആത്മഹത്യാ കുറിപ്പ് സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്.
Post a Comment