ബംഗളൂരു ‣ കർണാടകയിൽ മലയാളി വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു. കർണാടകയിലെ ചിക്കബനാവറിലാണ് ഇന്നലെ ഉച്ചയോടെ അപകടം നടന്നത്. ബി.എസ്.സി നഴ്സിങ് വിദ്യാർഥികളായ തിരുവല്ല സ്വദേശി ജസ്റ്റിൻ (20), റാന്നി സ്വദേശിനി ഷെറിൻ (19) എന്നിവരാണ് മരിച്ചത്. ഇരുവരും പത്തനംതിട്ട സ്വദേശികളാണ്.
റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. ബി.എസ്.സി നഴ്സിങ് രണ്ടാം സെമസ്റ്റർ വിദ്യാർഥികളായിരുന്നു ഇരുവരും. ചിക്കബനാവറ സപ്തഗിരി നഴ്സിങ് കോളജിലെ വിദ്യാർഥികളാണ്. വന്ദേ ഭാരത് ട്രെയിൻ ആണ് തട്ടിയതെന്നാണ് വിവരം.
إرسال تعليق