മലപ്പുറം ‣ ജമ്മു കശ്മീരിൽ പട്രോളിങ്ങിനിടെ അപകടത്തിൽ മരിച്ച ഒതുക്കുങ്ങൽ സ്വദേശിയായ സൈനികൻ സുബേദാർ കെ. സജീഷിന് വിട നൽകി ജന്മനാട്. പതിവ് പരിശോധനയ്ക്കിടെ കാൽവഴുതി കൊക്കയിലേക്ക് വീണായിരുന്നു അപകടം. വീടിനോട് ചേർന്ന കുടുംബ ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളുടെ മൃതദേഹം സംസ്കരിച്ചു.
പ്രത്യേക വിമാനത്തിൽ ഇന്നലെ രാത്രി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം സൈനിക ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി. തുടർന്ന് രാത്രി പത്തോടെ ഒതുക്കുങ്ങൽ ചെറുകുന്നിലെ വീട്ടിൽ എത്തിച്ചു. വീട്ടിലെത്തിയും ചെറുകുന്ന് ബാലപ്രബോധനി സ്കൂളിലെ പൊതുദർശനത്തിലുമായി പ്രമുഖർ ഉൾപ്പെടെ നൂറുകണക്കിനാളുകൾ അന്തിമോപചാരം അർപ്പിച്ചു.
കഴിഞ്ഞ മാസമായിരുന്നു അവസാനമായി സജീഷ് നാട്ടിലെത്തിയത്. ഏറ്റവും സൗമ്യനായിരുന്നു സജീഷ് എന്ന് സഹപ്രവർത്തകർ പറയുന്നു. കഴിഞ്ഞ് 27 വർഷമായി സൈനികനായിരുന്നു 48കാരനായ സജീഷ്. വീടിനോട് ചേർന്ന കുടുംബ ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളുടെ മൃതദേഹം സംസ്കരിച്ചു.
إرسال تعليق