മലപ്പുറം ‣ നിലമ്പൂർ ചാലിയാറിൽ സ്വകാര്യ റബർ തോട്ടത്തിൽ അതിഥിത്തൊഴിലാളി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
ജാർഖണ്ഡ് സ്വദേശി ഷാരൂ (60) ആണ് മരിച്ചത്. ടാപ്പിങ് കഴിഞ്ഞ് പാൽ എടുത്തു കൊണ്ടിരിക്കെ രാവിലെ 10 മണിയോടെയാണ് ആക്രമണം. ഓടി രക്ഷപ്പെടാൻ ശ്രമിക്കവെ നിലത്തു വീണ ഷാരൂവിനെ ആന ചവിട്ടി കൊന്നതായാണ് പ്രാഥമിക വിവരം.
إرسال تعليق