മലപ്പുറം ‣ പ്രമുഖ യൂടൂബറും പ്രഭാഷകനുമായ യുവാവിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അരീക്കോട് പൂങ്കുടി സ്വദേശി നെല്ലികുന്ന് വീട്ടിൽ താമസിക്കുന്ന അബു എന്ന അബൂബക്കർ (28) ആണ് മരിച്ചത്. ഇടത് സൈബറിടങ്ങളിലെ സജീവ സാനിധ്യവും യൂടൂബറും പ്രഭാഷകനുമായിരുന്നു അബു.
പുതുപ്പാടിയിലെ കോളേജ് ഹോസ്റ്റൽ മുറിയിൽ മരണപ്പെട്ട നിലയിലാണ് മയ്യിത്ത് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം.
കൈതപ്പൊയിൽ നോളജ് സിറ്റിയിൽ എൽ എൽ ബി വിദ്യാർത്ഥി കൂടിയാണ് അബു. ഇക്കഴിഞ്ഞ നവംബർ ഒന്നിനും യൂട്യൂബ് വീഡിയോ പങ്കുവെച്ചിരുന്നു. യൂട്യൂബിൽ മാത്രം 2 ലക്ഷത്തിലേറെ പേരാണ് ഇദ്ദേഹത്തെ പിന്തുടരുന്നത്.
പിതാവ്: അബ്ദുൽ കരീം വഹബി.
♦️ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
Post a Comment