കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ വീണ്ടും കേരളത്തില്‍ കസ്റ്റഡിയില്‍; ഒടുവിൽ വിട്ടയച്ചു

കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ എന്ന ദേവീന്ദർ സിംഗ് വീണ്ടും കേരളത്തില്‍ കസ്റ്റഡിയില്‍. വിവിധ സംസ്ഥാനങ്ങളില്‍ എഴൂന്നൂറിലധികം കവര്‍ച്ചാ കേസുകളില്‍ പ്രതിയായ ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ് പൊലീസ് കണ്ടെത്തിയത്. ഡല്‍ഹിയില്‍ നിന്നും ട്രെയിനില്‍ കൊച്ചിയിലെത്തിയപ്പോഴായിരുന്നു ഇടപെടല്‍. 

വിവര ശേഖരണത്തിന്റെ ഭാഗമായുള്ള കരുതല്‍ തടങ്കലിലാണ് ഇയാളെന്നാണ് പൊലീസിന്റെ വിശദീകരണം. കോടതിയുടെ കസ്റ്റഡിയിലുള്ള തൻ്റെ മൊബൈൽ ഫോണും ബാഗും ഉൾപ്പെടെയുള്ളവ വിട്ടുകിട്ടുന്നതിനായി ഹൈക്കോടതിയിൽ ഹാജരാകാൻ വേണ്ടിയാണ് കൊച്ചിയിലെത്തിയതെന്നാണ് ബണ്ടി ചോർ പോലീസിനോട് പറഞ്ഞിരിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിച്ച ശേഷം ബണ്ടി ചോറിനെ വിട്ടയയയച്ചതായി പോലീസ് അറിയിച്ചു.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal