50 കോടിയുടെ സൈബർ തട്ടിപ്പ്: മലപ്പുറം സ്വദേശികളായ രണ്ട് മലയാളികൾ പിടിയിൽ

മലപ്പുറം ‣ രാജ്യവ്യാപകമായി 50 കോടി രൂപയുടെ സൈബർ തട്ടിപ്പ് നടത്തിയ 'ഡിജിറ്റൽ അറസ്റ്റ്' സംഘത്തിലെ പ്രധാനികളായ രണ്ട് മലയാളികളെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ മുഹമ്മദ് ബുർഹാരി, ചെമ്പ്രശ്ശേരി സ്വദേശിയായ മുഹമ്മദ് സാദിഖ് എന്നിവരാണ് പിടിയിലായത്. മലപ്പുറം സ്വദേശികളായ ഇവർ തട്ടിപ്പ് സംഘത്തിലെ മുഖ്യ സൂത്രധാരന്മാരും പ്രധാന കണ്ണികളുമാണെന്ന് പോലീസ് അറിയിച്ചു.
തട്ടിപ്പിനായി ഉപയോഗിച്ചിരുന്ന വ്യാജ ബാങ്ക് അക്കൗണ്ടുകൾ സംഘടിപ്പിച്ചു നൽകിയിരുന്നത് അറസ്റ്റിലായ ഈ മലയാളികളാണ്. കൂടാതെ, തട്ടിപ്പിലൂടെ അക്കൗണ്ടുകളിലേക്ക് എത്തുന്ന പണം ഡോളറാക്കി വിദേശത്തേക്ക് മാറ്റുന്നതും ഇവരുടെ നേതൃത്വത്തിലായിരുന്നു. വിദേശത്തുള്ള ഒരു വ്യക്തിയാണ് ഈ സംഘത്തെ പൂർണ്ണമായും നിയന്ത്രിച്ചിരുന്നത്. 

ഇയാളെ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമങ്ങൾ പോലീസ് തുടരുകയാണ്.
​അറസ്റ്റിലായവർക്കെതിരെ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിലവിൽ കേസുകൾ നിലവിലുണ്ട്. പ്രതികളെ പിടികൂടാൻ സഹായിച്ച മലപ്പുറം എസ്.പി.ക്ക് ഡി.സി.പി. പ്രത്യേകം നന്ദി അറിയിച്ചു. മലയാളി വനിതാ പോലീസ് ഉദ്യോഗസ്ഥ ഉൾപ്പെട്ട അന്വേഷണ സംഘമാണ് ഇവരെ വലയിലാക്കിയത്.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal