ദേശസ്‌നേഹത്തിന്റെ കരുതലുമായി `മനുഷ്യജാലിക`; പറമ്പിൽപീടികയിൽ സ്വാഗതസംഘം ഓഫീസ് തുറന്നു

പെരുവള്ളൂർ ‣ 'രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതൽ' എന്ന പ്രമേയത്തിൽ ജനുവരി 26-ന് പറമ്പിൽ പീടികയിൽ നടത്തുന്ന എസ്.കെ.എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ലാ മനുഷ്യജാലികയുടെ പ്രവർത്തനങ്ങൾക്ക് ഊർജ്ജമേകി സ്വാഗതസംഘം ഓഫീസ് പ്രവർത്തനമാരംഭിച്ചു. വരപ്പാറയിൽ സജ്ജീകരിച്ച ഓഫീസ് പാണക്കാട് സയ്യിദ് അബ്ദുറഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

സൗഹൃദവും മാനവികതയും വെല്ലുവിളികൾ നേരിടുന്ന കാലത്ത്, ഐക്യത്തിന്റെ സന്ദേശം ഉയർത്തിപ്പിടിക്കുന്ന മനുഷ്യജാലിക പോലുള്ള ജനകീയ കൂട്ടായ്മകൾ
അനിവാര്യമാണെന്ന് തങ്ങൾ അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന റിപ്പബ്ലിക് ദിനത്തിൽ നാടിന്റെ മതസൗഹാർദ്ദത്തിന്റെ വിളംബരമായിഈസംഗമം മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് മുസ്‌ലിയാർ ചെട്ടിപ്പടി അധ്യക്ഷത വഹിച്ച ചടങ്ങിൽ മനുഷ്യജാലികയുടെ വിജയത്തിനായുള്ള പ്രവർത്തന ഫണ്ട് ഉദ്ഘാടനവും നടന്നു. 
ഹംസ ഫൈസിയിൽ നിന്നും ആദ്യ സംഭാവന സ്വീകരിച്ച് അബ്ദുറഷീദലി ശിഹാബ് തങ്ങൾ ഫണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.​ജനുവരി 26-ന്റെ മഹാസംഗമം വൻ വിജയമാക്കാനുള്ള വിപുലമായ പ്രചാരണ പ്രവർത്തനങ്ങളാണ് പറമ്പിൽ പീടികയിൽ നടന്നുവരുന്നത്.

ചടങ്ങിൽ ഡോ. ജാബിർ ഹുദവി, അനീസ് ഫൈസി മവണ്ടിയൂർ,അസൈൻ 
മാസ്റ്റർ, സൈദു ഹാജി പൂക്കാടൻ, സി.സി അമീറലി,അബ്ദുറഹ്മാൻ ഫാറൂഖി, വാർഡ് മെമ്പർ സുനിൽ, കെ.കെ മുസ്തഫ, സി.എ ബഷീർ,സുലൈമാൻ ഫൈസി കൂമണ്ണ, സൽമാൻ ജുനൈദ് എന്നിവർ സംസാരിച്ചു.




Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal