പെരുവള്ളൂർ ‣ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി നിർത്തിയിട്ട വാഹനങ്ങളിൽ നിന്നും ബാറ്ററി മോഷണം പതിവാകുന്നു. കൂമണ്ണ പൂവത്തന്മാട് പ്രദേശത്ത് നിർത്തിയിട്ട ടിപ്പർ ലോറിയിൽ നിന്നാണ് ബാറ്ററി മോഷണം പോയത്. കോലുപറമ്പൻ ഹനീഫയുടെ ഉടമസ്ഥയിലുള്ള വാഹനത്തിൽ നിന്നാണ് ബാറ്ററിയുമായി മോഷ്ടാക്കൾ കടന്നുകളഞ്ഞത്. ഇക്കഴിഞ്ഞ 10ാം തീയതിയാണ് സംഭവം. സംഭവത്തിൽ തേഞ്ഞിപ്പലം പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. വാഹനം നിർത്തിയിടുമ്പോൾ ജാഗ്രത വേണമെന്നും പ്രതികളെ ഉടൻ പിടികൂടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
പെരുവള്ളൂരിൽ നിർത്തിയിട്ട വാഹനത്തിൽ നിന്നും ബാറ്ററി മോഷണം പോയി; പോലീസിൽ പരാതി നൽകി ഉടമ
0
Tags
MALAPPURAM
Post a Comment