കേരളത്തിലെ ജനങ്ങൾക്ക് പുതിയ തിരിച്ചറിയിൽ രേഖ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം ‣ കേരളത്തിലെ ജനങ്ങൾക്ക് പുതിയ തിരിച്ചറിയിൽ രേഖ വരുന്നു. ഫോട്ടോ പതിപ്പിച്ച നേറ്റിവിറ്റി കാർഡ് നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിൽ ജീവിക്കുന്നയാളെന്ന് തെളിയിക്കാനാണ് കാർഡ് നൽകുന്നതെന്നും പൗരത്വ ആശങ്കകൾക്ക് ഒരു പരിധിവരെ പ്രതിരോധമാകുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഇതിനായി പ്രത്യേക നിയമനിർമാണം നടത്തും. കാർഡിന് എസ്ഐആറുമായി ബന്ധമില്ലെന്നും ഭീതി ഒഴിവാക്കാനാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. കാർഡ് നൽകാനുള്ള അധികാരം തഹസിൽദാർമാർക്കാണ്.

നേറ്റിവിറ്റി സർട്ടി ഫിക്കറ്റ് ചില ആവശ്യങ്ങൾക്ക് മാത്രമാണ് നൽകുന്നത്. ഭീതി ഒഴിവാക്കാൻ ആണ് പുതിയ കാർഡെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എസ്ഐആറിലെ ആശങ്ക പരിഹരിക്കാൻ ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓരോ വില്ലേജ് ഓഫീസിലും രണ്ട് ഉദ്യോഗസ്‌ഥർ വീതം എസ്ഐആറിൽ ജനങ്ങളെ സഹായിക്കും. വോളന്റിയർമാരെയും ഉപയോഗിക്കും.
എസ്ഐആർ ജനാധിപത്യത്തിന്റെ ഉത്തമ താൽപര്യം സംരക്ഷിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal