പെരുവള്ളൂർ ‣ സീബ്രാ ലൈനിലൂടെ മുറിച്ചു കടക്കവേ സ്കൂട്ടറിടിച്ചു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന
കാൽനടയാത്രക്കാരൻ മരിച്ചു. വരപ്പാറ സ്വദേശി പരേതനായ പെരിഞ്ചീരി കുഞ്ഞമ്മദിന്റെ മകൻ വരിച്ചാലിൽ താമസിക്കുന്ന പെരിഞ്ചീരി മുഹമ്മദ് (60) ആണ് മരിച്ചത്. പടിക്കൽ കരുവാങ്കല്ല് പൊതുമരാമത്ത് റോഡിൽ വരപ്പാറ മദ്രസക്ക് തൊട്ടടുത്തുവെച്ച് ഈ മാസം 17 നാണ് അപകടമുണ്ടായത്.
മദ്രസയിലേക്ക് മകളെ കൂട്ടാൻ പോവുകയായിരുന്ന പെരിഞ്ചീരി മുഹമ്മദിനെ പറമ്പിൽ പീടിക ഭാഗത്തു നിന്നെത്തിയ സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കവേ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.അപകടത്തെ തുടർന്ന് തലക്ക് സാരമായ പരിക്കു പറ്റി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ഭാര്യ: റഷീദ.
മക്കൾ: മൻഹർ, മുനവ്വർ, മാഹിർ, മർഷദ്, മിൻഷ.
മരുമക്കൾ: റാഷിദബാനു, മുർഷിദ.
إرسال تعليق