ഫാറൂഖ് കോളേജിന് സമീപം ഭാര്യയെ ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു; പ്രതി പോലീസ് കസ്റ്റഡിയിൽ

അഴിഞ്ഞിലം ‣ ഫാറൂഖ് കോളേജിനടുത്ത് ഭാര്യയെ ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു. ഇന്നലെയാണ് സംഭവം നടന്നത്. പ്രതി ജബ്ബാറിനെ ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെൻ്റിലേറ്ററിൽ ചികിത്സയിലാണ്.
പ്രതിക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. ഇയാൾ ലഹരിക്കടിമയാണെന്നാണ് യുവതിയുടെ ബന്ധുക്കൾ വ്യക്തമാക്കുന്നത്.
 

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal