പാലക്കാട് ‣ ജില്ലയിലെ കഞ്ചിക്കോട് കിടക്കയിൽ മൂത്രമൊഴിച്ചതിന്റെ പേരിൽ പിഞ്ചു കുഞ്ഞിനോട് രണ്ടാനമ്മയുടെ ക്രൂരത . അഞ്ചുവയസ്സുകാരുടെ സ്വകാര്യഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളൽ ഏൽപ്പിച്ചു. സംഭവത്തിൽ രണ്ടാനമ്മ ബീഹാർ സ്വദേശി നൂർ നാസറിനെ പോലീസ് അറസ്റ്റ് ചെയ്തു.
അംഗനവാടിയിലെത്തിയ കുട്ടി ഇരിക്കാൻ ബുദ്ധിമുട്ടുന്നത് ടീച്ചറുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതിനെ തുടർന്ന് വിവരം അന്വേഷിച്ചപ്പോഴാണ് സ്വകാര്യഭാഗത്ത് പൊള്ളലേറ്റത് കാണാനായത്. തുടർന്ന് പോലീസിന് വിവരമറിയിച്ചു. അറസ്റ്റിലായ രണ്ടാനമ്മയെ കോടതി റിമാൻഡ് ചെയ്തു. ഇവർക്കെതിരെ കടുത്ത വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കുട്ടിയുടെ പിതാ വ് നേപ്പാൾ സ്വദേശി മുഹമ്മദ് ഇമ്തിയാസിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. ഇദ്ദേഹത്തിൻറെ രണ്ടാം വിവാഹമാണ് ഇത്.
Post a Comment