കരിപ്പൂരിൽ മുഹമ്മദ് കബീറിന്റെ വീട്ടുവളപ്പിലെ ഔട്ട് ഹൗസിൽ നിന്ന് 40 ഗ്രാം എം.ഡി.എം.എ നാർക്കോട്ടിക് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. സംഭവത്തിൽ കെട്ടിട ഉടമയായ കരിപ്പൂർ സ്വദേശി മുഹമ്മദ് കബീറിന് പുറമെ എറണാകുളം പള്ളുരുത്തി സ്വദേശി സാദത്ത്, വേങ്ങര സ്വദേശി ഹർഷദ് അലി, കോഴിക്കോട് പന്തീരങ്കാവ് സ്വദേശി നിസാർ റഹ്മാൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
റെയ്ഡ് നടന്ന ഔട്ട് ഹൗസിനോട് ചേർന്നുള്ള മുറിയിൽ നേരത്തെ കരിപ്പൂർ എസ്.എച്ച്.ഒ താമസിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിൽ രണ്ട് ഗ്രാം എം.ഡി.എം.എ കൂടി കണ്ടെത്തുകയായിരുന്നു. നിലവിൽ പിടിയിലായ നാലുപേരും പോലീസ് കസ്റ്റഡിയിലാണ്. നാർക്കോട്ടിക് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ നടന്ന ഈ മിന്നൽ പരിശോധന പ്രദേശത്തെ മയക്കുമരുന്ന് മാഫിയകൾക്കെതിരെയുള്ള ശക്തമായ നടപടിയുടെ ഭാഗമാണ്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന കാര്യത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post a Comment