വടക്കീൽമാട് പാലം പുനരുദ്ധാരണത്തിന് 55 ലക്ഷം രൂപയുടെ ഭരണാനുമതിയായി

പെരുവള്ളൂർ | വടക്കീൽമാട് പാലം പുനരുദ്ധാരണത്തിന് 55 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി അബ്ദുൽ ഹമീദ് എം എൽ എ അറിയിച്ചു. പെരുവള്ളൂർ - തേഞ്ഞിപ്പലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന യൂണിവേഴ്സിറ്റി - പറമ്പിൽ പീടിക റോഡിലെ കിഴക്കൻ തോടിന് കുറുകെയുള്ള 40 വർഷത്തിലേറെ പഴക്കമുള്ള പാലമാണിത്. 2019ലെ പ്രളയാനന്തരം പാലത്തിന് ബലക്ഷയമുണ്ടെന്ന് സിറാജ് ഉൾപ്പെടെയുള്ള പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് വിദഗ്ധാ സമിതി പരിശോധന നടത്തിയാണ് പാലം ബലപ്പെടുത്തുന്നതിനുള്ള ഡി പി ആർ അംഗീകാരത്തിനായി സമർപ്പിച്ചത്.
പാലം പുനരുദ്ധാരണ പ്രവർത്തിയുടെ സാങ്കേതികാനുമതിയും ടെണ്ടർ നടപടികളും വേഗത്തിലാക്കാൻ നിർദ്ദേശം നൽകിയതായി എം എൽ എ പറഞ്ഞു.

പാലത്തിൻ്റെ അപ്രോച്ച് റോഡിൻ്റെ പാർശ്വഭിത്തി പുനരുദ്ധാരണത്തിന്
48 ലക്ഷം രൂപയുടെ പ്രവർത്തി ടെണ്ടർ നടപടികൾ പൂർത്തീകരിച്ചെങ്കിലും തോട്ടിലെ വെള്ളം കുറയുന്നതിന് വേണ്ടി കാത്തിരിക്കുകയാണ്. മണ്ഡലത്തിലെ ചെറള പാലത്തിൻ്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. 65 ലക്ഷം രൂപ വകയിരുത്തിയ ബാലാതിരുത്തി നടപ്പാലത്തിൻ്റെ പുനരുദ്ധാരണ പ്രവൃത്തിയും 13.15 കോടി രൂപ വകയിരുത്തിയ കടലുണ്ടിക്കടവ് പാലം പുനരുദ്ധാരണവും പുരോഗമിച്ചു വരികയാണെന്നും എം എൽ എ കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal