തേഞ്ഞിപ്പലം ‣ ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണം കൃഷ്ണ സർവകലാശാലയിൽ നടന്ന അഖിലേന്ത്യാ അന്തർ സർവകലാശാലാ വനിതാ നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് സർവകലാശാല റണ്ണറപ്പായി. ഫൈനൽ മത്സരത്തിൽ സാവിത്രി ഭായ് ഫൂലെ (പൂനെ) സർവകലാശാലയോട് ഒരു പോയന്റിനാണ് കാലിക്കറ്റിന് കിരീടം നഷ്ടമായത്.
സ്‌കോർ: 56-55.
ടീമംഗങ്ങൾ :
കില (ക്യാപ്റ്റൻ), മേരി, സാൻഡ്ര, സ്നേഹ, ഷഹാന (ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട), അഞ്ജന കൃഷ്ണ, അശ്വതി (സഹൃദയ കോളേജ് കൊടകര), അഞ്ജന ലക്ഷ്മി, ആഷ്‌ന (നൈപുണ്യ കോളേജ് കൊരട്ടി), പൂജ, സാനിയ, ശോഭിത (മേഴ്‌സി കോളേജ് പാലക്കാട്)
പരിശീലകൻ : ഇഹ്തിഷാം ഖുറൈഷി
സഹ പരിശീലകൻ : ജോസ്
മാനേജർ : സൂര്യ.
Post a Comment