മലപ്പുറം: അരീക്കോട് മിനി പിക്കപ്പ് വാഹനം പിന്നോട്ടെടുക്കുന്നതിനിടെ അബദ്ധത്തിൽ ദേഹത്തിലൂടെ കയറിയിറങ്ങി മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം. അരീക്കോട് ചെമ്രക്കാട്ടൂർ വെള്ളേരി വല്ലയിൽ ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ഊർങ്ങാട്ടിരി സ്വദേശി മുഹമ്മദ് ഹനാൻ ആണ് മരിച്ചത്. ചേലക്കോട് താമസിക്കുന്ന കുട്ടിയുടെ വലിയുപ്പ മുണ്ടോടൻ അബ്ദുൽ ഹമീദ് (കുഞ്ഞാണി)യായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഉമ്മയുടെ വീട്ടിൽ കുടുംബവുമൊന്നിച്ച് നോമ്പുതുറക്കായി എത്തിയതായിരുന്നു ഹനാൻ.
വീട്ടുപടിക്കൽ നിർത്തിയിട്ടിരുന്ന കാർ പിന്നോട്ടെടുക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കാറിനടിയിൽപ്പെടുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന വലിപ്പയുടെ ശ്രദ്ധയിൽ കുട്ടി പെട്ടിരുന്നില്ല. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ അരീക്കോട് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Post a Comment