പരപ്പനങ്ങാടി പാലത്തിങ്ങലിൽ മിന്നലേറ്റ് യുവാവ് മരിച്ചു

പരപ്പനങ്ങാടി ‣ പാലത്തിങ്ങൽ ന്യൂകട്ടിൽ യുവാവ് മിന്നലേറ്റ് മരിച്ചു. കൊട്ടന്തല മുജാഹിദ് പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന പാലക്കപറമ്പിൽ ആസിഫ് (24) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തുമണിയോടെ പുവാച്ചിക്കുളം പരിസരത്ത് വെച്ചാണ് സംഭവം. പന്താരങ്ങാടിയിലെ ഫ്ലോർ മില്ലിൽ ജീവനക്കാരനാണ്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

പിതാവ് : പരേതനായ പാലക്കപറമ്പിൽ അബൂബക്കർ.
മാതാവ് : ശരീഫ.
സഹോദരങ്ങൾ: യൂനുസ്, ഷാഫി

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal