മാസപ്പിറവി ദൃശ്യമായില്ല: ഗൾഫ് രാജ്യങ്ങളിൽ പെരുന്നാൾ വെള്ളിയാഴ്ച


റിയാദ് ‣ മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് സൗദി അറേബ്യയിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച . മാസ പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി നിർദേശിച്ചത് അനുസരിച്ച് ബുധനാഴ്ച വൈകുന്നേരം വിവിധ ഇടങ്ങളിൽ നിരീക്ഷണം നടന്നുവെങ്കിലും മാസപ്പിറവി ദൃശ്യമായില്ല. 

റംസാൻ 30 പൂർത്തിയാക്കി വെള്ളിയാഴ്ച ശവ്വാൽ ഒന്ന് ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് സൗദി റോയൽ കോർട്ട് അറിയിച്ചു. ഈദുൽ ഫിത്തർ പ്രമാണിച്ച് സൗദിയിൽ നാല് ദിവസത്തെ അവധി സ്വകാര്യ കമ്പനികൾക്ക് ഉൾപ്പെടെ അധികൃതർ നേരത്തെ അനുവദിച്ചിരുന്നു. ഖത്തർ, യുഎഇ, ബഹ്റൈൻ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും ഇത്തവണ വെള്ളിയാഴ്ചയാണ് ഈദുൽ ഫിത്തർ.



Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal