കൊടുവള്ളിയിലെ മുൻ ഇടത് സ്വതന്ത്ര എംഎൽഎ ആയിരുന്ന കാരാട്ട് റസാക്ക് മുസ്ലിം ലീഗിലേക്ക് തിരിച്ചെത്തി. ഇന്ന് രാവിലെ പാണക്കാട്ടത്തി സ്വാദിക്കലി ശിഹാബ് തങ്ങളിൽ നിന്ന് അംഗത്വം സ്വീകരിച്ചു. കൊടുവള്ളി മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പി കെ ഫിറോസിന് കൂടെയാണ് റസാക്ക് എത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാരാട്ട് റസാഖിനെ പാർട്ടിയിൽ തിരിച്ചെത്തിക്കാൻ ആയത് രാഷ്ട്രീയ വിജയമായിട്ടാണ് ലീഗ് നേതൃത്വം കാണുന്നത്.
യുഡിഎഫ് സ്ഥാനാർഥി പി കെ ഫിറോസിന്റെ പ്രചരണ പരിപാടികളിൽ ഇനി റസാക്ക് പങ്കെടുക്കും. ഇടതു സഹയാത്രികനായ അദ്ദേഹം മദ്രസ വെൽഫെയർ ബോർഡ് ചെയർമാനായിരുന്നു. സ്ഥാനാർത്ഥിത്വം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് 2016 ലാണ് റസാക്ക് ലീഗിൽ നിന്ന് രാജിവെച്ച് സിപിഎമ്മിനൊപ്പം ചേർന്നത്. തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ലീഗ് വിട്ട കാരാട്ട് റസാക്ക് കൊടുവള്ളിയിൽ ഇടത് സ്വതന്ത്രനായി മത്സരിച്ച് 571 വോട്ടിന് വിജയിച്ചിരുന്നു.
യുഡിഎഫ് സ്ഥാനാർത്ഥി എം എ റസാക്കിനെയാണ് പരാജയപ്പെടുത്തിയത്. ഇതോടെ പിടിഎ റഹീം കുന്നമംഗലത്തേക്ക് മാറിയതോടെ എൽഡിഎഫിന് നഷ്ടപ്പെട്ട മണ്ഡലം മുന്നണി വീണ്ടും പിരിച്ചെടുത്തു. 2021ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊടുവള്ളിയിൽ വീണ്ടും ഇടത് സ്വതന്ത്രനായി മത്സരിച്ചില്ലെങ്കിലും എംകെ മുനീറിനോട് പരാജയപ്പെട്ടു. ഇതോടെ റസാക്ക് സിപിഎമ്മുമായി ഇടഞ്ഞു. കൊടുവള്ളിയിൽ പരാജയപ്പെടുത്താൻ ചിലർ ശ്രമിച്ചു എന്നും ഇടതുപക്ഷത്തിന് നൽകിയ കത്ത് പരിഗണിച്ചില്ലെങ്കിൽ മുന്നണി വിടുമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
إرسال تعليق