ചേലേമ്പ്ര സ്വദേശിയായ വ്ലോഗറെ കാണ്മാനില്ല

ചേലേമ്പ്ര ‣ യൂട്യൂബ് ഇൻഫ്ലുവൻസറും വ്ലോഗറുമായ യുവാവിനെ കാണാനില്ലെന്ന് പരാതി. ചേലേമ്പ്ര പുല്ലിപ്പറമ്പ് സ്വദേശി എരൂലിൽ ഹുസൈന്റെ മകൻ മുഹമ്മദ് ദിൽഷാദ് (31) നെയാണ് ഈ മാസം 6 ആം തിയ്യതി മുതൽ ചേലേമ്പ്രയിൽ നിന്ന് യാത്ര പോയതിൽ പിന്നെ കാണാതായത്. ഇക്കഴിഞ്ഞ 22നാണ് അവസാനമായി ഇദ്ദേഹത്തെ കണക്ട് ചെയ്തത്. അതിനുശേഷം പിന്നീട് യാതൊരു വിവരവും ഇല്ല. തേഞ്ഞിപ്പലം പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ 04942400260 (തേഞ്ഞിപ്പലം പോലീസ് സ്റ്റേഷൻ), 9497947228 എന്നീ നമ്പറുകളിലോ അറിയിക്കുക.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal