രാമനാട്ടുകര : നഗരമധ്യത്തിലെ പെയിന്റ് വിൽപ്പന കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ വൻതീപിടിത്തത്തിൽ രണ്ടുകോടി രുപയുടെ നാശനഷ്ടമുണ്ടായെന്ന് പ്രാഥമികവിവരം. രാമനാട്ടുകരയിലെ എയർപോർട്ട് റോഡരി കിൽ പ്രവർത്തിക്കുന്ന ഏഷ്യൻ പെയിന്റ്സ് അംഗീകൃത വിൽപ്പന ക്കാരായ 'ഇന്ത്യൻ അസോസിയേറ്റ്സ്' സ്ഥാപനത്തിൽ ഞായർ പകൽ ഒന്നോടെയായിരുന്നു തീപിടിത്തം. മീഞ്ചന്ത, ബീച്ച് സ്റ്റേഷനുകളിൽ നിന്നായി നാല് യൂണിറ്റ് അഗ്നിരക്ഷാ സേന എത്തിയാണ് തീ നിയന്ത്രണ വി ധേയമാക്കിയത്. പൊലീസും വ്യാപാരികളും തൊഴിലാളികളും നാ ട്ടുകാരും രണ്ടുമണിക്കുറുകളോ ളം പ്രയത്നിച്ചാണ് തീ പൂർണമാ യും അണച്ചത്. കട അടച്ചു പോയ ശേഷമായിരുന്നു രാമനാട്ടുകര നഗരത്തെ നടുക്കിയ തീപിടിത്തമുണ്ടായത്. രാവിലെ തുറന്ന കട പകൽ12നായിരുന്നു അടച്ചത്.
മൂന്നുനിലകളുള്ള വ്യാപാര സ്ഥാപത്തിൻ്റെ ഒന്നാം നിലയിലെ സംഭരണ കേന്ദ്രത്തിൽ നി ന്നായിരുന്നു ആദ്യം തീ പടർന്നത്. പിന്നീട് മുകളിലേക്കും താഴേക്കും വ്യാപിച്ചതോടെ മൂന്നുനില കളിലെയും സ്‌റ്റോക്കുകൾ പൂർണമായി കത്തിനശിച്ചു. ഫർണിച്ചറുകളും അനുബന്ധസാധന ങ്ങളുൾപ്പെടെ അഗ്നിക്കിരയായി. മണ്ണൂർ മാമ്പയിൽ നസീറിൻ്റേതാ ണ് കട. അദ്ദേഹത്തിൻ്റെ കാർ വിറ്റ വകയിൽ കടയിൽ സൂക്ഷിച്ച 10.35 ലക്ഷം രൂപയും തീപിടിത്തത്തിൽ നശിച്ചു. ഈയിടെയായി വൻതോതിൽ പുതിയ സ്റ്റോക്ക് എത്തിയിരുന്നതായും ഇതെല്ലാം നശിച്ചതായും കടയുടമ പറഞ്ഞു. വിവരമറിഞ്ഞ് ഫയർഫോ ഴ്‌സ് എത്തുന്നതിനും താമസം നേരിട്ടതായി വ്യാപാരികൾ പറ
ഞ്ഞു ഞായർ അവധി ദിവസമായിരുന്നതിനാൽ കൂടുതൽ വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നില്ല. നഗരത്തിൽ വ്യാപാര സ്ഥാപനങ്ങൾ കൂടുതൽ തിങ്ങി
നിറഞ്ഞ മേഖലയിലായിരുന്നു തീപിടിത്തം. തൊട്ടടുത്തുള്ള ഫൂ ട്‌വെയർ ഷോപ്പ് ഉടമയാണ് തീ
പിടിത്ത വിവരം ആദ്യം അറിയി കകുന്നത്. ഫറോക്ക് അസി. കമീ ഷണർ എ പ്രേംജിത്തിന്റെ നേതൃ
ത്വത്തിലുള്ള പൊലീസും ഫയർഫോഴ്സും നാട്ടു കാരും വ്യാപാരികളും തൊഴിലാളികളും ചേർന്നാണ് തീയണച്ചത്.
Post a Comment