മലപ്പുറം മുൻ ഇന്ത്യൻ ഫുട്ബോൾ താരം അനസ് എടത്തൊടിക ഇനി സർക്കാർ ജീവനക്കാരൻ. എംഎസ്‌പിയിൽ ക്ലാർക്ക് തസ്തികയിൽ നിയമനം ലഭിച്ച അനസ് ഇന്നലെ ജോലിയിൽ പ്രവേശിച്ചു, എംഎസ്‌പി ആസ്ഥാനത്തെത്തിയ അനസ് കമൻഡാന്റ് കെ.സലീം മുൻപാകെ റജിസ്റ്ററിൽ ഒപ്പുവെച്ചാണ് ജോലി തുടങ്ങിയത് ഇന്ത്യൻ ഫുട്ബോളിലെ മികച്ച
പ്രതിരോധ താരങ്ങളിലൊരാളായിരുന്ന അനസ് കൊണ്ടോട്ടി സ്വദേശിയാണ്.
ഏഷ്യൻ കപ്പിലുൾപ്പെടെ 21 തവണ
ഇന്ത്യൻ ജഴ്സിയണിഞ്ഞിട്ടുള്ള അനസ് കൊൽക്കത്ത മോഹൻ ബഗാൻ ഉൾപ്പെടെ പ്രമുഖ ടീമുകൾക്കായി ബൂട്ടണിഞിട്ടുണ്ട്.
സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്‌സിയുടെ താരമായിരുന്ന അനസ് രണ്ടു വർഷം മുൻപാണ് പ്രഫഷനൽ ഫുട്ബോളിൽ നിന്നു വിരമിച്ചത്.
അപേക്ഷിക്കാൻ വൈകിയെന്നും രാജ്യാന്തര മത്സരങ്ങൾ കളിച്ചത് ജോലിക്കുള്ള മാനദണ്ഡമല്ലെന്നും ചൂണ്ടിക്കാട്ടി അനസ് ഉൾപ്പെടെയുള്ള രാജ്യാന്തര താരങ്ങളുടെ അപേക്ഷ തള്ളിയത് വിവാദമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുൻപ് മന്ത്രിസഭ പ്രത്യേക തീരുമാനത്തിലൂടെയാണ് അനസ്, മുൻ രാജ്യാന്തര താരങ്ങളായ റിനോ ആന്റോ, എൻ.പി.പ്രദീപ് എന്നിവർക്കു സർക്കാർ ജോലി നൽകാൻ തീരുമാനിച്ചത്.
Post a Comment