തേഞ്ഞിപ്പലം : ദേശീയപാത കോഹിനൂരിൽ നിയന്ത്രണം വിട്ട കാർ ലോറിയിൽ ഇടിച്ചുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ഇന്ന് പുലർച്ചെ 12 മണിക്ക് ശേഷമാണ് അപകടം നടന്നത്. നിർത്തിയിട്ടിരുന്ന ലോറിക്ക് പുറകിൽ കാർ വന്ന് ഇടിക്കുകയായിരുന്നു. തൃശൂർ പന്നിത്തടം സ്വദേശി
ഷഹീദ് ,ഷഹീദിന്റെ ഭാര്യ ഷഹീന, ബന്ധു ചങ്ങരംകുളം സ്വദേശി ഷഹാന എന്നിവരാണ് മരിച്ചത്. കോഴിക്കോട് പോയി തിരിച്ച് വീട്ടിലേക്ക് വരുന്ന വഴിയിലാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്.
അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് ഇവരെ കാറിൽ നിന്ന് പുറത്തെടുത്ത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂവരും മരിക്കുകയായിരുന്നു.
Post a Comment