കാലിക്കറ്റ്‌ സർവ്വകലാശാല വാർത്തകൾ; സർവകലാശാലയിൽ ലോകഫുട്‌ബോള്‍ ദിനാഘോഷം

ഫോട്ടോ: ലോകഫുട്‌ബോള്‍ ദിനത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലാ കായികവിഭാഗം സംഘടിപ്പിച്ച ഷൂട്ടൗട്ട് ചലഞ്ചില്‍ രജിസ്ട്രാര്‍ ഡോ. സി.ഡി. സെബാസ്റ്റ്യന്‍ പങ്കെടുക്കുന്നു

പ്രൊജക്ട് മോഡ് പി.ജി. ഡിപ്ലോമ
അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സർവകലാശാല പി.ജി. ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ ടിഷ്യുകള്‍ച്ചര്‍ ഓഫ് അഗ്രിഹോര്‍ട്ടികള്‍ച്ചറല്‍ ക്രോപ്സ് (ബോട്ടണി പഠനവകുപ്പ് - 0494 2407406, 2407407), പി.ജി. ഡിപ്ലോമ ഇന്‍ ഡാറ്റ സയന്‍സ് ആന്റ് അനലിറ്റിക്സ് (കമ്പ്യൂട്ടർ സയൻസ് പഠനവകുപ്പ് - 0494 2407325) എന്നീ പ്രൊജക്ട് മോഡ് പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി ജൂൺ 02 വരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് : ജനറൽ - 680 രൂപ, എസ്.സി. / എസ്.ടി. - 300 രൂപ. ഓരോ അധിക പ്രോഗ്രാമിനും 100 രൂപ അടയ്ക്കേണ്ടതാണ്. ഫീസടച്ചതിനുശേഷം അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുക്കേണ്ടതാണ്. പ്രിന്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണമാകൂ. പ്രവേശന പരീക്ഷാ തീയതി, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി, പ്രവേശനം ആരംഭിക്കുന്ന തീയതി തുടങ്ങിയവ പിന്നീട് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോണ്‍ : 0494 2407016, 2407017.

കാലിക്കറ്റിൽ കായിക കോഴ്‌സുകൾ:
കായികക്ഷമതാ പരീക്ഷ

2026 - 27 അധ്യയന വർഷത്തെ കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഫിസിക്കൽ എജ്യുക്കേഷൻ, ഗവ. കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ കോഴിക്കോട്, ബി.പി.എഡ്. സെന്റർ ചക്കിട്ടപാറ, മാർത്തോമ കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ സുൽത്താൻബത്തേരി എന്നിവിടങ്ങളിലേക്കുള്ള ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ് - 4 വർഷം), എം.പി.എഡ്. (2 വർഷം), ബി.പി.എഡ്. (2 വർഷം) പ്രോഗ്രാമുകളുടെ കായിക ക്ഷമതാ പരീക്ഷ യഥാക്രമം ജൂൺ 1 - 2, ജൂൺ 3, ജൂൺ 4 - 5 തീയതികളിൽ നടത്തും. പരീക്ഷയ്ക്ക് ഹാജരാവുന്നവർ അപേക്ഷയുടെ പകർപ്പ്, ഹാൾടിക്കറ്റ്, അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി., പ്ലസ്‌ടു, ഡിഗ്രി) അസൽ സ്പോർട്സ് അച്ചീവ്‌മെന്റ് സർഫിക്കറ്റുകൾ (കൈവശമുള്ളവർ), മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (എല്ലാത്തിന്റെയും ഓരോ പകർപ്പും), 3 പാസ്പോട്ട് സൈസ് ഫോട്ടോ, സ്പോർട്സ് കിറ്റ് എന്നിവ സഹിതം രാവിലെ 09.00 മണിക്ക് സർവകലാശാലാ പി.ടി. ഉഷ ഇൻഡോർ സ്റ്റേഡിയത്തിൽ ഹാജരാകണം. ഹാജരാകേണ്ട തീയതി : ബി.പി.ഇ.എസ്. - ജൂൺ 01, എം.പി.എഡ്. - ജൂൺ 03, ബി.പി.എഡ്. - ജൂൺ 04. ഫോൺ : 9744252229, 9747398657.

അഭിമുഖ തീയതിയിൽ മാറ്റം

കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സി.സി.എസ്.ഐ.ടി.) മെയ് 28-ന് നടത്താനിരുന്ന സ്റ്റാറ്റിസ്റ്റിക്‌സ് ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ ജൂൺ 04 ലേക്ക് മാറ്റി. യോഗ്യത : സ്റ്റാറ്റിസ്റ്റിക്‌സ് ബിരുദാനന്തര ബിരുദം, നെറ്റ്. പി.എച്ച്.ഡി. ഉള്ളവർക്ക് മുൻഗണന ലഭിക്കും. മേല്പറഞ്ഞ യോഗ്യതയുള്ളവരുടെ അഭാവത്തിൽ നെറ്റ് ഇല്ലാത്തവരെയും പരിഗണിക്കും. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10.00 മണിക്ക് സെന്ററിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 9446961885.


അസിസ്റ്റന്റ് പ്രൊഫസർ നിയമനം

വയനാട് ചെതലയത്തുള്ള കാലിക്കറ്റ് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആന്റ് റിസർച്ചിൽ കരാറടിസ്ഥാനത്തിൽ സോഷ്യോളജി, കോമേഴ്‌സ്, ഇംഗ്ലീഷ് എന്നീ വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് പാനൽ തയ്യാറാക്കുന്നതിന് വേണ്ടി അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 04. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.


പരീക്ഷാതീയതികളിൽ മാറ്റം

അഫിലിയേറ്റഡ് കോളേജുകളിൽ മെയ് 29, ജൂൺ 03, 08 തീയതികളിൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ ബി.വോക്. (CUFYVP - 2025 പ്രവേശനം) നവംബർ 2025 റഗുലർ പരീക്ഷകൾ യഥാക്രമം ജൂൺ 08, 12, 15 തീയതികളിൽ നടത്തും. മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല. പുതുക്കിയ സമയക്രമം വെബ്‌സൈറ്റിൽ.


ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി
പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ എം.എ. ഹിസ്റ്ററി, എം.എസ്.ഡബ്ല്യൂ., എം.എസ് സി. കമ്പ്യൂട്ടർ സയൻസ് (2021 പ്രവേശനം) സെപ്റ്റംബർ 2025, വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ എം.എ. ഹിസ്റ്ററി (2021 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂൺ 06 വരെ അപേക്ഷിക്കാം.


പ്രോജക്ട് (മൈനർ) മൂല്യനിർണയം

ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എ. മലയാളം (CBCSS - 2023 പ്രവേശനം) റഗുലർ ഏപ്രിൽ 2026 പ്രോജക്ട് (മൈനർ) മൂല്യനിർണയം ജൂൺ 04-ന് നടക്കും. കേന്ദ്രം : സി.എച്ച്.എം.കെ.എം. ഗവ. കോളേജ് താനൂർ. വിശദമായ സമയക്രമം വെബ്സൈറ്റിൽ. 


പരീക്ഷാഫലം

നാലാം സെമസ്റ്റർ ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ - ഹിയറിങ് ഇംപയർമെൻ്റ് / ഇന്റലക്ച്വൽ ഡിസെബിലിറ്റി ഏപ്രിൽ 2026 റഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂൺ 06 വരെ അപേക്ഷിക്കാം.

ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് ഏഴാം സെമസ്റ്റർ (2019 മുതൽ 2022 വരെ പ്രവേശനം) നവംബർ 2025, (2018 പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂൺ 09 വരെ അപേക്ഷിക്കാം.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal