കാണാതായ യൂട്യൂബർ ദിൽഷാദിനെ മേഘാലയയിൽ കണ്ടെത്തി; ബൈക്ക് അപകടത്തിൽപെട്ടു നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ

ചേലേമ്പ്ര നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെയുള്ള യാത്രയ്ക്കിടെ കാണാതായ ട്രാവൽ വ്ലോഗർ ചേലേമ്പ്ര പുല്ലിപറമ്പ് പാറയിൽ സ്വദേശി മുഹമ്മദ് ദിൽഷാദിനെ (31) മേഘാലയയിലെ വനമേഖലയോട് ചേർന്ന ഭാഗത്ത്‌ വെച്ച് കണ്ടെത്തിയതായാണ് വിവരം. അദ്ദേഹം പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണെന്നും നിലവിൽ പൂർണ്ണ സുരക്ഷിതനാണെന്നുമാണ് കുടുംബത്തിന് ലഭിച്ച വിവരം. മേഘാലയയിലെ പൈനൂർസല ഏരിയയിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

അപകടത്തെ തുടർന്ന് പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാത്തത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നെങ്കിലും, നിലവിൽ അദ്ദേഹത്തിന് ആവശ്യമായ വൈദ്യസഹായങ്ങളും പരിചരണവും നൽകിവരുന്നുണ്ട്. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ജൂലൈ 22ന് മൊബൈൽ ഫോണിൽ ലഭിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി യാതൊരു വിവരവും ഇല്ലായിരുന്നു. യാത്ര ടുഡേ എന്ന യൂട്യൂബ് ചാനൽ വഴി യാത്ര അനുഭവങ്ങൾ പങ്കുവെക്കുന്ന ദിൽഷാദിന് 9.33 ലക്ഷം ഫോളോവേഴ്സുണ്ട്. കാണാതായതിനു പിന്നാലെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ തേഞ്ഞിപ്പലം പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal