സർക്കാർ ഓഫീസുകളിൽ നൽകുന്ന അപേക്ഷകളിൽ ഏത് നിറത്തിലുള്ള മഷിയും ഉപയോഗിക്കാം

തിരുവനന്തപുരം | സർക്കാർ ഓഫീസുകളിൽ സമർപ്പിക്കുന്ന അപേക്ഷകളിലും പരാതികളിലും നിവേദനങ്ങളിലും ഏതെങ്കിലും ഒരു പ്രത്യേക നിറത്തിലുള്ള മഷി തന്നെ ഉപയോഗിക്കണമെന്ന യാതൊരുവിധ നിബന്ധനകളുമില്ലെന്ന് സംസ്ഥാന ഭരണപരിഷ്കാര വകുപ്പ്. അപേക്ഷകൾ തടസ്സമില്ലാതെ വ്യക്തമായി വായിക്കാൻ കഴിയുന്നതും മാഞ്ഞുപോകാത്തതുമായ ഏത് നിറത്തിലുള്ള മഷിയും പൊതുജനങ്ങൾക്ക് അപേക്ഷകളിൽ ഉപയോഗിക്കാമെന്ന് അധികൃതർ തറപ്പിച്ചു പറഞ്ഞു. പൊതുപ്രവർത്തകനായ ഷാന്റി ജോസഫ് തട്ടകത്ത് വിവരാവകാശ നിയമപ്രകാരം (RTI) സമർപ്പിച്ച അപേക്ഷയ്ക്ക് ഭരണപരിഷ്കാര വകുപ്പ് ജോയിന്റ് സെക്രട്ടറി നൽകിയ ഔദ്യോഗിക മറുപടിയിലാണ് ഈ കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

സർക്കാർ ഓഫീസുകളിൽ സമർപ്പിക്കുന്ന അപേക്ഷകൾ ഒരു പ്രത്യേക നിറത്തിലുള്ള മഷിയിൽ (നീല, കറുപ്പ്, പച്ച, ചുവപ്പ് തുടങ്ങിയവ) തന്നെ എഴുതണമെന്ന നിയമമോ സർക്കാർ ഉത്തരവോ നിലവിലില്ലെന്ന സംസ്ഥാന സർക്കാർ  വ്യക്തമാക്കിയത് വലിയ മാറ്റത്തിന്റെ തുടക്കമാണ്. അപേക്ഷയുടെ സാധുത നിർണയിക്കുന്നത് മഷിയുടെ നിറമല്ല, മറിച്ച് അപേക്ഷയുടെ ഉള്ളടക്കം, വ്യക്തത, ആവശ്യമായ വിവരങ്ങളുടെ പൂർണത, അനുബന്ധ രേഖകൾ, നിയമപരമായ യോഗ്യത എന്നിവയാണ്. അതിനാൽ, വായിക്കാൻ വ്യക്തമായ രീതിയിൽ തയ്യാറാക്കിയ അപേക്ഷ ഏത് നിറത്തിലുള്ള മഷിയിലായാലും സർക്കാർ ഓഫീസുകൾ സ്വീകരിക്കേണ്ടതാണ്.          

അതിനാൽ, മഷിയുടെ നിറം ചൂണ്ടിക്കാട്ടി അപേക്ഷ സ്വീകരിക്കാതിരിക്കുകയോ നിരസിക്കുകയോ ചെയ്യുന്നത് ന്യായീകരിക്കാനാവില്ല. അതേ സമയം, അപേക്ഷ വ്യക്തവും വായിക്കാൻ എളുപ്പമുള്ളതുമായിരിക്കണം.    തിരുത്തലുകൾ, മായ്ച്ചെഴുത്ത്, വായിക്കാൻ കഴിയാത്ത കൈയക്ഷരം തുടങ്ങിയവ ഉണ്ടെങ്കിൽ അപേക്ഷയുടെ പരിശോധനയെ ബാധിച്ചേക്കാം. അതിനാൽ, നീല അല്ലെങ്കിൽ കറുപ്പ് മഷി ഉപയോഗിക്കുന്നത് പ്രായോഗികമായി കൂടുതൽ അനുയോജ്യമാണെങ്കിലും അത് നിർബന്ധമല്ല.                                                                                                                                                                                                                                                                                                                      

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal