സര്‍വകലാശാലക്ക് പുതിയ ആംബുലന്‍സ്

തേഞ്ഞിപ്പലം ● കാലിക്കറ്റ് സര്‍വകലാശാലയില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള ആംബുലന്‍സ് എത്തി. പഴയ ആംബുലന്‍സ് 15 വര്‍ഷം കഴിഞ്ഞതോടെ വില്പന നടത്തി ഒഴിവാക്കിയിരുന്നു. രണ്ട് ഓക്‌സിജന്‍ സിലിന്‍ഡറുകള്‍, എ.ഇ.ഡി. മോണിറ്റര്‍, നെബുലൈസര്‍ തുടങ്ങി 18 മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടുത്തിയ വാഹനത്തിന് 28.71 ലക്ഷം രൂപയാണ് വില. പുതിയ വാഹനത്തിന്റെ താക്കോല്‍ വൈസ്ചാന്‍സിലര്‍ ഡോ. പി. രവീന്ദ്രന്‍ സെക്യൂരിറ്റി ഓഫീസര്‍ സുബിന്‍ജോസഫിന് കൈമാറി. 

ചടങ്ങിൽ പ്രൊ വൈസ് ചാന്‍സിലര്‍ ഡോ. പി. റഷീദ് അഹമ്മദ്, രജിസ്ട്രാര്‍ ഡോ. സി.ഡി. സെബാസ്റ്റിയന്‍, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. ടി.എം. വാസുദേവന്‍, മധു രാമനാട്ടുകര, ഡോ. ലക്ഷ്മി ആര്‍. ചന്ദ്രന്‍, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. അബ്രഹാം ജോസഫ്, ബോട്ടണിപഠനവകുപ്പ് മേധാവി ഡോ. എ. യൂസഫ്, ഡെപ്യൂട്ടി രജിസ്ട്രാര്‍ എം.ജി. ജെങ്കിഷ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal