പൊന്നാനിയില്‍ അടച്ചിട്ട വീട്ടില്‍ വന്‍ കവര്‍ച്ച; ലോക്കറില്‍ സൂക്ഷിച്ച 350 പവൻ കവര്‍ന്നു


| പൊന്നാനി |   പൊന്നാനിയിലെ വീട്ടില്‍ വന്‍ കവര്‍ച്ച. അടച്ചിട്ട വീട്‌ കുത്തിത്തുറന്ന് 350 പവനോളം സ്വര്‍ണം കവര്‍ന്നു. വീട്ടിലെ ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണമാണ് കവര്‍ന്നത്. പൊന്നാനി ഐശ്വര്യ തീയേറ്ററിന് സമീപമുള്ള രാജേഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. രാജേഷ് കുടുംബത്തോടൊപ്പം ദുബായിലാണുള്ളത്. രണ്ടാഴ്ച മുമ്പാണ് ഇവര്‍ വീട്ടില്‍വന്നു പോയത്.

കുട്ടികൾക്ക് ബ്ലൂ ആധാർ എടുത്തിട്ടുണ്ടോ; ഉപയോഗം ഇതെല്ലാം

ഇതിനിടെ ശനിയാഴ്ച വൈകീട്ട് വീട് വൃത്തിയാക്കുന്നതിനായി എത്തിയ ജോലിക്കാരി വീടിന്റെ പിൻവശത്തുള്ള ഗ്രില്ല് തകര്‍ത്തനിലയില്‍ കാണുകയായിരുന്നു. തുടര്‍ന്ന് അകത്ത് കയറിയപ്പോള്‍ അലമാരയും മറ്റും തുറന്നിട്ട നിലയില്‍ കണ്ടെത്തി. ഉടന്‍ വീട്ടുടമയെ വിവരം അറിയിച്ചു.


350 പവന്‍ സ്വര്‍ണം മോഷണം പോയതായാണ് ഇവര്‍ പോലീസില്‍ അറിയിച്ചിരിക്കുന്നത്. മലപ്പുറം എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തി അന്വേഷണം നടത്തിവരികയാണ്.


വീട് സിസിടിവി നിരീക്ഷണത്തിലായിരുന്നെങ്കിലും സിസിടിവി ഡിവിആര്‍ ഉള്‍പ്പടെ കവര്‍ന്നിട്ടുണ്ട്. മോഷണവിവരം അറിഞ്ഞ ശേഷം രാജേഷ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal