മണ്ണാർക്കാട്: മണ്ണാർക്കാട് വൻ കഞ്ചാവ് വേട്ട യുവാവ് അറസ്റ്റിൽ. പയ്യനെടം തടത്തിൽ വീട്ടിൽ റഹ്മത്ത് മോൻ എന്ന ശാനിദിനെ (29) യാണ് വീട്ടിൽ നിന്നും പത്തര കിലോ കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്‌തത്. കഞ്ചാവ് ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
പാലക്കാട് ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മണ്ണാർക്കാട് ഡിവൈഎസ്‌പി ടി എസ്
സിനോജിൻറെ നിർദേശപ്രകാരം മണ്ണാർക്കാട് ഇൻസ്പെക്‌ടർ ബൈജു ഇ ആറിൻറെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. സബ്ബ് ഇൻസ്പെക്ടർ ഋഷിപ്രസാദ്, എഎസ്ഐ ശാന്തകുമാരി, സിനിയർ സിവിൽ പോലീസ് ഓഫീസർ സുനിൽ, സിവിൽ പോലീസ് റംഷാദ്, പ്രമോദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Post a Comment