താമരശ്ശേരിയിൽ കാറുകൾ കൂട്ടിയിടിച്ച് നരിക്കുനി സ്വദേശിയടക്കം 7 പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം.



 താമരശ്ശേരി : മുക്കം സംസ്ഥാന പാതയിൽ കുടുക്കിൽ ഉമ്മരത്ത് കാറുകൾ കൂട്ടിയിടിച്ച് 7 പേർക്ക് പരിക്ക്, അത്തോളി സ്വദേശികളായ കുടുംബം സഞ്ചരിച്ച നിസാൻ കാറും, നരിക്കുനി സ്വദേശി സഞ്ചരിച്ച സ്വിഫ്റ്റ് കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.


നിസാൻ കാറിലെ യാത്രക്കാരായ   6 അത്തോളി സ്വദേശികളായ കൂട്ടിൽ ഷമീം (41), ജസീറ (35), ആയിഷ (75), സിയാൻ (13), ഷിഫ്ര (11 മാസം), ഷിബ (7), സ്വിഫ്റ്റ കാറിലെ നരിക്കുനി സ്വദേശി സലാഹുദ്ദീൻ എന്നിവർക്കാണ് പരിക്കേറ്റത്.


സാരമായി പരുക്കേറ്റഷിബ (7)യെ മെഡിക്കൽ കോളേജിലേക്കും, സലാഹുദ്ദീനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാണ് മാറ്റിയിട്ടുണ്ട്.     

രാത്രി 10.30 ഓടെയായിരുന്നു

താമരശ്ശേരി ഭാഗത്തു നിന്നും മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് കാർ ലോറിയെ മറികടക്കുവാൻ ശ്രമിച്ചപ്പോൾ എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു. ലോറിയുടെ ഒരു ഭാഗവും തകർന്നു. 

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal