പട്ടാമ്പി :
പട്ടാമ്പിയില്‍ നിര്‍ത്തിയിട്ട ലോറിക്ക് പുറകില്‍ ട്രാവലര്‍ ഇടിച്ചുകയറി അപകടം. ഇടിയുടെ ആഘാതത്തില്‍ മുന്നോട്ട് നീങ്ങിയ ലോറി വൈദ്യുതി പോസ്റ്റിലിടിച്ചു നിന്നു.അപകടത്തിൽ ആറോളം പേർക്ക് പരിക്കേറ്റു.ഇവരെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മണിയോടെ പട്ടാമ്പി കമാനത്തിന് സമീപം റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പുറകിൽ ട്രാവലർ ഇടിച്ചാണ് അപകടം ഉണ്ടായത് കൊടൈക്കനാൽ വിനോദയാത്ര കഴിഞ്ഞ് ചാവക്കാട്ടേക്ക് തിരിച്ച് വരികയായിരുന്ന ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണം എന്നാണ് സൂചന.
Post a Comment