കാക്കത്തടത്ത് റോഡിലെ വെള്ളക്കെട്ട്; ഉടമകളെ തേടി അനാഥമായ നമ്പർപ്ലേറ്റുകൾ

പെരുവള്ളൂർ ● പടിക്കൽ - കരുവാങ്കല്ല് പൊതുമരാമത്ത് റോഡിൽ കാക്കത്തടത്ത് റോഡിൽ മഴക്കാലത്ത് രൂപപ്പെടുന്ന വെള്ളക്കെട്ട് കാരണം കാൽനട യാത്രക്കാരും വാഹന യാത്രക്കാരും ദുരിതത്തിലായിട്ട് ദിവസങ്ങൾ പിന്നിടുന്നു. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന മഴ കാരണം വെള്ളക്കെട്ടിന് ഒരു ശമനവുമായില്ല. ഈ വെള്ളക്കെട്ടിലൂടെ കടന്നു പോകുന്ന വാഹനങ്ങളിൽ നിന്നും അടർന്നു മാറിയ നമ്പർ പ്ലേറ്റുകൾ നിരത്തി വെച്ചു ഉടമകളെ തേടുകയാണ് നാട്ടുകാർ. ഇത്തരത്തിൽ 15 ലേറെ നമ്പർ പ്ലേറ്റുകളാണ് പ്രദേശവാസികൾക്ക് ലഭിച്ചിട്ടുള്ളത്. 

വെള്ളം കയറി വാഹനങ്ങൾ കേടാവുന്നതും ഇവിടെ പതിവാണ്. കഴിഞ്ഞ ദിവസം ഈ വെള്ളക്കെട്ടിന് അടിയന്തിര പരിഹാരം ആവശ്യപ്പെട്ടു ജനകീയ സമരവും യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സമരവും നടന്നിരുന്നു. തഹസിൽദാർ ഇടപെട്ട് താൽക്കാലിക പരിഹാരം കാണുന്നതിന് പരിസരവാസികളുമായി നടത്തിയ സമവായ ചർച്ചയും വിജയം കണ്ടില്ല. യൂത്ത് കോൺഗ്രസിന്റെ തുടർ സമരത്തിൻ്റെ ഭാഗമായി വലിയ മോട്ടോർ ഉപയോഗിച്ച് വെള്ളം ഒഴുക്കി കളയാനുള്ള ശ്രമങ്ങൾ ഇന്ന് തുടരുന്നുണ്ട്. ബന്ധപ്പെട്ടവർ ഉടൻ പരിഹാരം കണ്ടെത്തിയിട്ടില്ലെങ്കിൽ സമരം ശക്തമാക്കാനാണ് ജനകീയ സമിതിയുടെ തീരുമാനം.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal