പാതയോരത്തെ ചതിക്കുഴികൾ; മൂച്ചിക്കലിൽ ഗ്യാസ് സിലിണ്ടറുമായി പോവുകയായിരുന്ന ലോറി മണ്ണിൽ താഴ്ന്നു

പെരുവള്ളൂർ ● പടിക്കൽ - പറമ്പിൽ പീടിക റോഡിൽ മൂച്ചിക്കലിൽ ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറി അപകടത്തിൽ പെട്ടു. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. 
വാട്ടർ അതോറിറ്റി പൈപ്പ് ലൈനിന് കുഴിയെടുത്തിടത്തെല്ലാം യാതൊരു സൂചന ബോർഡുകളും ഇല്ലാതെ മണ്ണിട്ട് നികത്തിയത് കാരണം അപകടം പതിവാകുന്നതായി നാട്ടുകാർ ആരോപിച്ചു.
ഒരാഴ്ച്ച മുമ്പ് ഇന്ന് അപകടം നടന്നതിന് തൊട്ടടുത്ത സ്ഥലത്ത് റോഡരികിൽ കല്ല് ലോറി ചരിഞ്ഞു അപകടം സംഭവിച്ചിരുന്നു. മഴ കനത്തതോടെ റോഡിൽ ചിലയിടങ്ങളിലെ വെള്ളക്കെട്ടു കാരണവും കുഴി നികത്തിയ മണ്ണ് ഉറക്കാത്തത് കാരണവുമാണ് അപകടങ്ങൾ തുടർക്കഥയാകുന്നത്.
ഫോട്ടോ: ഒരാഴ്ച മുമ്പ് മൂച്ചിക്കലിൽ മണ്ണിൽ താഴ്ന്നു പോയ കല്ല് ലോറി

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal