വീട്ടിൽ വിരിയിച്ച പെരുമ്പാമ്പിൻ്റെ കുഞ്ഞുങ്ങളെ വനംവകുപ്പിന് കൈമാറാനൊരുങ്ങി ശിഹാബ്

തേഞ്ഞിപ്പലം ● വീട്ടിൽ വിരിയിച്ച പെരുമ്പാമ്പിൻ്റെ കുഞ്ഞുങ്ങളെ വനംവകുപ്പിന് കൈമാറാനൊരുങ്ങി പാമ്പുപിടുത്തക്കാരൻ കൂടിയായ ചേളാരി സ്വദേശി തോട്ടത്തിൽ ശിഹാബ്. കാലിക്കറ്റ്‌ സർവകലാശാല എഞ്ചിനീയറിംഗ് കോളേജ് പരിസരത്തു നിന്ന് കിട്ടിയതാണ് പെരുമ്പാമ്പും അതിന്റെ മുട്ടകളും. ഇവിടെ നിന്നും നിരവധി പെരുമ്പാമ്പുകളെ മുമ്പും
ശിഹാബ് പിടികൂടി ഫോറസ്റ്റ് അധികൃതർക്ക് കൈമാറിയിട്ടുണ്ട്. ഇക്കഴിഞ്ഞ 14 നായിരുന്നു പെരുമ്പാമ്പിനെയും മുട്ടകളും ലഭിച്ചത്. പിന്നീട് വീട്ടിൽ കൊണ്ട് വന്ന് 14 ദിവസം കൊണ്ട് മുട്ടകൾ വിരിയിച്ചെടുത്തു. 30 മുട്ടകളായിരുന്നു കിട്ടിയിരുന്നത്, അതിൽ 23 മുട്ടകൾ കഴിഞ്ഞ ദിവസം വിരിഞ്ഞു. 

കുഞ്ഞുങ്ങൾ
60 സെൻ്റിമീറ്റർ നീളം ഉണ്ട്. അടുത്ത ദിവസം തന്നെ ഇവയെ വനം വകുപ്പിന് കൈമാറുമെന്ന് ശിഹാബ് പറഞ്ഞു. പെരുമ്പാമ്പിന്റെ മുട്ടകൾ വിരിയാൻ 60 മുതൽ 90 ദിവസം വേണം. പാമ്പിൻ്റെ മുട്ടകൾ വിരിയാൻ അമ്മ പാമ്പിന്റെ ആവശ്യമില്ല. കേരള ഫോറെസ്റ്റ് ഡിപ്പാർട്മെറ്റിന്റെ കീഴിലുള്ള സ്നേക്ക് റെസ്ക്യൂർ കൂടിയായ ശിഹാബ് ഇതിനോടകം തന്നെ നൂറുക്കണക്കിന് പാമ്പുകളെ പിടികൂടിയിട്ടുണ്ട്. കൂടാതെ ദേശീയ ദുരന്ത നിവാരണ അതോറിറ്റി
യുടെ ഭാഗമായ ആപ്ദാ മിത്ര വളണ്ടിയർ കൂടിയാണ്.
ഫോട്ടോ: വീട്ടിൽ വിരിയിച്ച പെരുമ്പാമ്പിൻ്റെ കുഞ്ഞുങ്ങളുമായി ശിഹാബ് 

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal