കരിപ്പൂർ ● സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കുകീഴിൽ ഹജ്ജ് നിർവഹിച്ച തീർഥാടകരുടെ മടക്കം 25ന് തുടങ്ങും. ആദ്യ സംഘം 25ന് വൈകീട്ട് 3.20ന് കരിപ്പൂരിൽ വിമാനമിറങ്ങും. രാത്രി 9.25നാണ് രണ്ടാമത്തെ വിമാനം. കരിപ്പൂർ വഴിയുള്ള തീർഥാടകരുടെ മടങ്ങിവരവ് ജൂലായ് എട്ടുവരെ തുടരും. മദീനയിൽനിന്നാണ് വിമാനങ്ങളുടെ മടക്ക സർവീസ്.
കണ്ണൂർ വിമാനത്താവളം വഴി ഹജ്ജിന് പോയവരുടെ മടക്കം ജൂൺ 30ന് തുടങ്ങും. ആദ്യവിമാനം 30ന് വൈകീട്ട് 5.05ന് കണ്ണൂരിലിറങ്ങും. രാത്രി 7.55ന് രണ്ടാമത്തെ വിമാനവും എത്തും. ജൂലായ് 11ന് രാവിലെയാണ് അവസാന വിമാനം. കൊച്ചി വഴിയുള്ള തീർഥാടകരുടെ മടക്കം 26ന് തുടങ്ങി ജൂലായ് 10ന് അവസാനിക്കും.
ആദ്യവിമാനം ജൂൺ 26ന് പുലർച്ചെ 12.05നും രണ്ടാമത്തെ വിമാനം രാവിലെ 6.50നും കൊച്ചിയിലെത്തും. അവസാന വിമാനം ജൂലായ് 10ന് രാത്രി 7.15-നാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
16,000ത്തോളം പേരാണ് ഇത്തവണ സംസ്ഥാന ഹജ്ജ്കമ്മിറ്റി മുഖേന ഹജ്ജ് നിർവഹിച്ചത്. മേയ് 10ന് കരിപ്പൂരിൽ നിന്നാണ് ആദ്യവിമാനം പുറപ്പെട്ടത്.
Post a Comment