പാലക്കാട് ● പൊലീസുകാരെന്ന വ്യാജേന യാത്രികരില്‍നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തു. സംഭവത്തിൽ ഒരാള്‍ പിടിയില്‍. കുറ്റിപ്പുറം സ്വദേശി അബൂബക്കർ (43), പട്ടാമ്പി പള്ളിപ്പുറം സ്വദേശി ബദറുദ്ദീൻ (34) എന്നിവരെ കബളിപ്പിച്ച കേസിലാണ് ഒരാള്‍ പിടിയിലായത്. ഇയാളുടെ വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് കണ്ണൂർ പാസഞ്ചറിലാണ് സംഭവം. കോയമ്ബത്തൂരില്‍ സ്വർണം വിറ്റ് പണവുമായി മടങ്ങുകയായിരുന്ന ബദറുദ്ദീനില്‍നിന്ന് 18 ലക്ഷവും അബൂബക്കറില്‍നിന്ന് ഏഴു ലക്ഷവുമാണ് കവർന്നത്. പോത്തനൂർ ജങ്ഷനെത്തിയപ്പോള്‍ കാക്കി പാന്റ്സും വെള്ള ഷർട്ടും ധരിച്ച അഞ്ചുപേർ ഇവർക്കരികിലെത്തി. സ്പെഷല്‍ പൊലീസാണെന്ന് പറഞ്ഞ് പരിശോധിച്ച ശേഷം ബാഗില്‍ സൂക്ഷിച്ച പണം കൈക്കലാക്കുകയായിരുന്നു.
അടുത്ത സ്‌റ്റോപ്പ് എത്തുമ്ബോള്‍ ട്രെയിനില്‍നിന്ന് ഇറങ്ങാനും പൊലീസ് സ്റ്റേഷനിലേക്ക് പോകാനും ആവശ്യപ്പെട്ടു. ട്രെയിൻ കഞ്ചിക്കോട് ജങ്‌ഷനിലെത്തിയപ്പോള്‍ കാറില്‍ കയറ്റി മർദിച്ച് അവശരാക്കിയശേഷം വാളയാർ പൊലീസ് സ്‌റ്റേഷന് സമീപമുള്ള കനാല്‍പ്പിരിവ് ജങ്‌ഷനില്‍ ദേശീയപാതയോരത്ത് തള്ളിയിട്ടു. പിന്നീട് കാർ കനാല്‍പ്പിരിവ്-മേനോൻപാറ റോഡ് വഴി കടന്നുപോയെന്നാണ് ഇരുവരും പൊലീസിന് നല്‍കിയ മൊഴി. സംഭവത്തില്‍ വാളയാർ പൊലീസ് അന്വേഷണമാരംഭിച്ചു.
Post a Comment