പഞ്ചായത്ത് പ്രസിഡൻ്റുമാർക്ക് ഉപയോഗിക്കാവുന്ന തുക മാസം 30,000 രൂപയാക്കി

പെരുവള്ളൂർ ● അടിയന്തിര സാഹചര്യങ്ങളിൽ പഞ്ചായത്ത് പ്രസിഡൻ്റുമാർക്ക് പ്രതിമാസം ഉപയോഗിക്കാവുന്ന പരമാവധി തുക 30,000 രൂപയാക്കി വർധിപ്പിച്ചു സർക്കാർ ഉത്തരവിറക്കി. പെരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡണ്ടും കൂടിയായ കെ അബ്ദുൽ കലാം മാസ്റ്ററുടെ ഇടപെടലിനെ തുടർന്നാണ് നടപടി. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പരമാവധി തുക 10,000 രൂപയാക്കും. മുൻപ് ഇത് യഥാക്രമം 15,000 രൂപയും 7,500 രൂപയും ആയിരുന്നു. 

പെരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുൽ കലാം മാസ്റ്റർ നൽകിയ കത്തിൽ പ്രിൻസിപ്പൽ ഡയറക്ടറുടെ ശിപാർശയിലാണ് നടപടിയെന്ന് തദ്ദേശ ഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ: ചിത്ര പി അരുണിമയുടെ ഉത്തരവിൽ പറയുന്നു. പഞ്ചായത്തു പ്രസിഡൻറുമാർക്ക് അടിയന്തിര സാഹചര്യങ്ങളിൽ ഒരു ലക്ഷം രൂപ വരെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയതിലാണ് 30,000 രൂപയാക്കി വർധിപ്പിച്ചു കൊണ്ടുള്ള ഉത്തരവ്.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal