കോഴിക്കോട് ● സ്‌കൂൾ സമയം അര മണിക്കൂർ വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിൽ ആശങ്കയറിയിച്ചു സുന്നി വിദ്യാഭ്യാസ ബോർഡ്. സമയ മാറ്റം മദ്റസാ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നതിനാൽ തീരുമാനം പുനഃപരിശോധിച്ച ശേഷം പിൻവലിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടു.
സമസ്ത സെന്ററിൽ നടന്ന സെക്രട്ടേറിയറ്റ് യോഗം വി പി എം ഫൈസി വില്യാപ്പള്ളിയുടെ അധ്യക്ഷതയിൽ ടി അബൂഹനീഫൽ ഫൈസി തെന്നല ഉദ്ഘാടനം ചെയ്‌തു.
പ്രൊഫ. എ കെ അബ്ദുൽ ഹമീദ് സ്വാഗതവും പ്രൊഫ. കെ എം എ റഹീം നന്ദിയും പറഞ്ഞു. വണ്ടൂർ അബ്ദുർറഹ്‌മാൻ ഫൈസി, എൻ അലി അബ്ദുല്ല, സി പി സൈതലവി ചെങ്ങര, മജീദ് കക്കാട് തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment