ബലി പെരുന്നാൾ അവധി ശനിയാഴ്ചത്തേക്ക് മാറ്റി; സ്കൂളുകൾക്കടക്കം നാളെ പ്രവൃത്തിദിനം

തിരുവനന്തപുരം ● സംസ്ഥാനത്തെ ബലി പെരുന്നാൾ അവധി വെള്ളിയാഴ്ചയിൽ നിന്നും ജൂൺ 7 ശനിയാഴ്ചയിലേക്ക് മാറ്റിയതായി സർക്കാർ. ഒരുദിവസം മാത്രമാണ് അവധി നൽകിയത്. കേരളത്തിൽ മാസപ്പിറവി ദൃശ്യമാവാത്തതിനാൽ ബലി പെരുന്നാൾ മറ്റന്നാൾ ജൂൺ 7 ശനിയാഴ്ച ആയിരിക്കും എന്ന് ഉറപ്പിച്ച സാഹചര്യത്തിലാണ് അവധിയിലും മാറ്റം വന്നത്. ഇതോടെ, നാളെ വെള്ളിയാഴ്ച സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രവൃത്തിദിനമായിരിക്കും.

അതേസമയം, ബലി പെരുന്നാൾ ദിനമായ ശനിയാഴ്ച പോസ്റ്റൽ വകുപ്പിൽ പ്രവൃത്തി ദിനം. വെള്ളിയാഴ്‌ചത്തെ അവധി ശനിയാഴ്ചയിലേക്ക് മാറ്റണമെന്ന ജീവനക്കാരുടെ ആവശ്യം അംഗീകരിച്ചില്ല.
ശനിയാഴ്ചയും ജോലിയെടുക്കേണ്ട ഓപറേറ്റിംഗ് വിഭാഗം ജീവനക്കാരാണ് പ്രതിസന്ധിയിലായത്. കേന്ദ്ര അവധി കലണ്ടർ പ്രകാരമാണ് വെള്ളിയാഴ്‌ച അവധി പ്രഖ്യാപിച്ചത്. ഉടൻ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal